'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

bhajana songs , കേശാദിപാദം തൊഴുന്നേന്‍ ഭജന , Kesadipadam Tozhunnen Bhajan, #BHAJANASJ , #Bhajana

🌹 കേശാദിപാദം തൊഴുന്നേന്‍ ഭജന .

🌹 Krishna Bhajan.

🌹ഭജന

🌹 Kesadipadam Tozhunnen Bhajan.

 #Bhajana #Bhajan #BhajanSong 

👉👉👉👉👉  #BHAJANASJ 

For More Songs

💘 like 💘

💘comment 💘

💘 follow 💘



ഹരി ഹരി ഹരി ഹരി

കൃഷ്ണാ ഹരി കൃഷ്ണ കൃഷ്ണ ഹരി

ഹരി ഹരി ഹരി ഹരി


ഗോപാലരത്നം ഭുവനൈകരത്നം

ഗോപാംഗനാ യൌവന ഭാഗ്യരത്നം

ശ്രീകൃഷ്ണരത്നം സുരസേവ്യരത്നം

ഭജാമഹേ യാദവവംശരത്നം


കേശാദിപാദം തൊഴുന്നേന്‍ - കേശവ

കേശാദിപാദം തൊഴുന്നേന്‍


ഹരി ഹരി ഹരി ഹരി

കൃഷ്ണാ ഹരി 


പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും

ഫാലത്തൊടുകുറിയും താണുതൊഴുന്നേന്‍ 

കേശാദിപാദം തൊഴുന്നേന്‍

മകരകുണ്ഡലമിട്ട മലര്‍ക്കാത് തൊഴുന്നേന്‍ 


കുടിലകുന്തളം പാറും കുളുര്‍നെറ്റി തൊഴുന്നേന്‍ ,

കരുണതന്‍ കടലായ കടമിഴി തൊഴുന്നേന്‍ ,

അരുണകിരണമണി മുഖപദ്‌മം തൊഴുന്നേന്‍, 

കേശാദിപാദം തൊഴുന്നേന്‍,


ഹരി ഹരി ഹരി ഹരി

കൃഷ്ണാ ഹരി


കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍ ,

കൌസ്‌തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍,

വനമാല മയങ്ങുന്ന മണിമാറ് തൊഴുന്നേന്‍,

കനക കങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍ ,

കേശാദിപാദം തൊഴുന്നേൻ,


ഹരി ഹരി ഹരി ഹരി

കൃഷ്ണാ ഹരി


അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍,

അണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍,

കനകച്ചിലങ്ക തുള്ളും കാല്‍ത്തളിര്‍ തൊഴുന്നേന്‍,

കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍ ,

കേശാദിപാദം തൊഴുന്നേന്‍,


കേശാദിപാദം തൊഴുന്നേന്‍ - കേശവ

കേശാദിപാദം തൊഴുന്നേന്‍,


ഹരി ഹരി ഹരി ഹരി

കൃഷ്ണാ ഹരി കൃഷ്ണ കൃഷ്ണ ഹരി

ഹരി ഹരി ഹരി ഹരി

അഭിപ്രായങ്ങള്‍