'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

kodungallur amma devotional songs , കൊടുങ്ങല്ലൂരമ്മ പ്രാർത്ഥനാ ഗാനം, Kodungalluramma Prayer Song,

 🌹 കൊടുങ്ങല്ലൂരമ്മ ഗാനം,

🌹 കൊടുങ്ങല്ലൂർ പ്രാർത്ഥനാ ഗാനം,

🌹 Kodungalluramma song,

🌹 Kodungallur Prayer Song,   

#devotionalsongsSJ

For More Songs

💘 like 💘

💘comment 💘

💘 follow 💘



അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ! രാജേശ്വരി സർവ്വേശ്വരി! അമ്മേ! നീയെന്നെയും തൃക്കൺപാർത്തു ജന്മസാഫല്യമരുളിടേണേ!


ആദിനാഥേ! സർവ്വലോകനാഥേ! ആദിമദ്ധ്യാന്തരഹിതേ! ദേവി വേദമന്ത്രാത്മികേ! ഭദ്രേ! നിൻ്റെ പാദാരവിന്ദത്തിൽ ചേർത്തിടേണേ


അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ!


ആരുമില്ലാശ്രയമമ്മേ! നിന്റെ കാരുണ്യം മാത്രമാണെൻ്റെ മോഹം ഓരോരോ ദുഃഖങ്ങൾ വന്നുചേർന്നു മാറാത്ത മട്ടിലുലച്ചിടുന്നു


അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ!


നീറുന്ന മാനസം ദേഹമാകെ പാരം തളരുന്നിതന്തരംഗേ ചിന്താവ്യഥകൾ പെരുകിടുന്നു സന്താപത്തീയിലെരിഞ്ഞിടുന്നു


അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ!


നല്ലതു ചിന്തിപ്പാൻ മോഹമുണ്ട് നല്ലതു ചൊല്ലാനുമുണ്ടു മോഹം നല്ലവഴിയെ നടക്കുവാനും നല്ലതു ചെയ്വാനുമാശയുണ്ട്


അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ!


നല്ലതു ചിന്തിക്കാൻ തോന്നിടേണം നല്ലതു ചൊല്ലാനറിവുവേണം നല്ലതു ചെയ്യുവാൻ ബുദ്ധിവേണം എല്ലാം തരുവാനിന്നമ്മ തന്നെ


അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവീ! അമ്മേ!

kodungallur amma devotional songs ,  കൊടുങ്ങല്ലൂരമ്മ പ്രാർത്ഥനാ ഗാനം, Kodungalluramma Prayer Song, 

അഭിപ്രായങ്ങള്‍