narayana devotional songs , Narayana Nama Prakirtana song , narayana narayana song, അത്തലിൽ ഗോപികൾ,

 🌹 നാരായണ നാമ പ്രകീർത്തന ഗാനം.

🌹 Narayana Nama Prakirtana song.

For More Songs

💘 like 💘

💘comment 💘

💘 follow 💘







നാരായണ ഹരേ നാരായണ 

ഹരേ നാരായണ ഹരേ നാരായണ ....


 അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരു ഉത്തമ മുത്താണു നാരായണ 


ഭക്തിയാം സിന്ധുവിൻ മധ്യേ വിടർന്നൊരു സച്ചിന്മലരാണു നാരായണ


 ഗോകുലമാകവെ ശാന്തമായ് തീർക്കുന്ന പാവന നാമമീ നാരായണ


പാപികൾക്കേറ്റം പ്രയാസമായ് തോന്നിടും പാടുവാനീനാമം നാരായണ


 നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ വിട്ടുപിരിയാത്ത നാരായണ


 കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന ആനന്ദഗീതമീ നാരായണ


 ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്ന കാരുണ്യതീർത്ഥമേ നാരായണ


 നാരദൻവീണയിൽ എന്നും മുഴങ്ങുന്ന പ്രേമസ്വരമാണു നാരായണ


 അന്നോരജാമിളൻ വൈകുണ്‌ഠമായ് കണ്ട നാലക്ഷരമാണു നാരായണ 


പുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്ന കണ്ണിൻമിഴികളീ നാരായണ 


എന്തും പറയുവാൻ പൊന്തുന്ന നാവേ നീ ഇന്നൊന്നു പാടുമോ നാരായണ


 നാരായണ തവ നാമത്തിൽ നിന്നിടും ഞങ്ങളെ കാക്കാൻ മറന്നിടൊല്ലെ.


നാരായണ ഹരേ നാരായണ 

ഹരേ നാരായണ ഹരേ നാരായണ ....


narayana devotional songs , Narayana Nama Prakirtana song , narayana narayana song, അത്തലിൽ ഗോപികൾ,

അഭിപ്രായങ്ങള്‍