SONG Noor Al-Ilahi A Carnatic–Arabian Fusion Tribute to the Ancient Dadan Civilization By Prasad Maya AI Studio About the Song Noor Al-Ilahi is a devotional Ai Carnatic–Arabian fusion composition that seeks to bridge the timeless spiritual traditions of the East through music. The inspiration for this work emerged from the remarkable archaeological heritage of the ancient Dadan Civilization , particularly the historic site of Jabal Ikmah in Al-Ula, Saudi Arabia . Often described as one of the world's largest open-air libraries, Jabal Ikmah preserves countless inscriptions carved into rock surfaces, offering a rare glimpse into the cultural and artistic life of ancient Arabia. Among these historical treasures are depictions and references that reveal the significance of music in the lives of the people who once inhabited this region. Inspire...
Sri Lalitha Sahasranamam , ശ്രീ ലളിതാസഹസ്രനാമം , Classical song....
🌹Sri Lalitha Sahasranamam
ക്ലാസിക്കൽ ഗാന രൂപേണ...
Classical song....
For More Songs
💘 like 💘
💘comment 💘
💘 follow 💘
🌹ജഗദീശ്വരിയായ ആദിപരാശക്തിയുടെ ""ആയിരം "" വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ഭഗവതി സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'".
=ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. പരാശക്തിയുടെ മിക്ക ഭാവങ്ങളും അവതാരങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. =മറ്റ് സഹസ്രനാമങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിലെ ഒരു വാക്കും ആവർത്തിച്ചു വരുന്നില്ല എന്നത് ഒരു പ്രത്യേകതയാണ്.
=ഭഗവതി പൂജയ്ക്ക് പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു സഹസ്രനാമം കൂടിയാണ് ഇത്. അതിനാൽ ക്ഷേത്രങ്ങളിലും വീടുകളിൽ സന്ധ്യാ നാമജപത്തിനും ഇത് ഏറെ ഉപയോഗിക്കപ്പെടുന്നു. / ബ്രഹ്മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ലളിത സഹസ്രനാമം കാണപ്പെടുന്നത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ആദിപരാശക്തിയായ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ദൈവീകമായ അറിവ് അഥവാ ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീമാതാ" എന്നു തുടങ്ങി ശിവശക്തി ഐക്യത്തിലുള്ള "ലളിതാംബിക" എന്ന പേരിൽ സ്തോത്രം പൂർണ്ണമാവുന്നു. ഭഗവതിസേവ മുതലായ ഏതൊരു ദേവിപൂജക്കും ഇത് ജപിക്കാറുണ്ട്. വെള്ളിയാഴ്ചകളിലും നവമി തിഥിയിലും പൗർണമിയിലും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ് എന്ന് അഗസ്ത്യ മഹർഷിയോട് ശ്രീ ഹയഗ്രീവർ പറയുന്നു.
ഈ ആയിരം സഹസ്രനാമത്തിലെ ധ്യാനമാണ് ഈ വിഡിയോയിൽ ക്ലാസിക്കൽ ഗാന രൂപത്തിൽ നൽകിയിരിക്കുന്നത്.
----------------------
ധ്യാനം ......
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം
കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാംഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിംസകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ