'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Durga Bhajan , Devi Bhajan , Devi Bhajan , ദേവി ഭജന , ദുർഗ്ഗാ ഭജന, കന്മഷനാശിനി കാരുണ്യശാലിനി,

 🌹 🌹 🌹 🌹 🌹 🌹 🌹 

ദുർഗ്ഗാ ഭജന ,

Durga Bhajan ,

ദേവി ഭജന ,

Devi Bhajan ,

For More Songs 

#BhajanSJ 

#ഭജൻSJ  

#ദേവിഭജൻSJ

#DevibhajanSJ  



💘 like 💘

💘comment 💘

💘 follow 💘


കന്മഷനാശിനി കാരുണ്യശാലിനി നിർമ്മലരൂപിണി കൈതൊഴുന്നേൻ കാലിണ കൈതൊഴുതീടും ജനങ്ങൾക്കു കാലേ ഭയമൊഴിച്ചീടും നാഥേ! കിംപുരുഷന്മാരിൽ മുമ്പനും നിൻപദ- മമ്പോടുസേവിച്ചു വാണീടുന്നു.


കീർത്തി പെരുത്തോരു കാർത്ത്യായനീദേവി! കാൽത്തളിരെപ്പോഴും വന്ദിക്കുന്നേൻ.


കുണ്ഠത തീർത്തെന്നെ രക്ഷിച്ചുകൊള്ളണം തണ്ടാർശരാന്തകജായേ ദേവി!


കൂടലർ തങ്ങടെ കൂട്ടം മുടിക്കുന്ന


ക്രൂരപരാക്രമമുള്ള നാഥേ! കെല്പേറുമംബികേ മൽപാപം തീർത്തെന്നിൽ ത്വൽപാദഭക്തി വരുത്തിടേണം കേടുകളൊക്കെക്കളഞ്ഞരുളീടണം കോടികടാക്ഷമരുളുമംബേ!


കൈതൊഴുതീടുന്നേൻ ചെയ്തോരു ദോഷങ്ങൾ കൈതവമെന്നിയേ നീക്കിടേണം


കൊണ്ടൽ നിറംപൂണ്ട നിന്തിരുമൈ മമ കണ്ടുതൊഴുവാൻ കഴിവേകണം കോപിച്ചടുത്ത മഹിഷാസുരനായ പാപിയെപ്പോരിൽ വധിച്ച നാഥേ!


കൗതുകമെപ്പോഴും നിങ്കഥ ചൊല്ലുവാൻ ചേതസ്സിലെപ്പോഴും തോന്നിയ്ക്കണേ! കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞു മർത്ത്യരുഴലുന്നു മായയാലേ.


ദുർമ്മുഖമൊക്കവേ ദൂരേയകറ്റണം നിർമ്മലജ്ഞാനമുളവാക്കേണം! മറ്റുപിഴകൾ ഞാൻ ചെയ്തുപോയെങ്കിലും ചെറ്റുമതുള്ളിൽക്കരുതീടൊല്ലെ


മറ്റെനിക്കാശ്രയമില്ല മഹേശ്വരി കുറ്റങ്ങൾ തീർത്തെന്നെ രക്ഷിക്കേണേ!

ആതുരഭാവം കളഞ്ഞരുളീടണ- മാദരമാർന്നെഴും തമ്പുരാട്ടി ഇസ്തുതി നിത്യവും ചൊല്ലും ജനങ്ങൾക്കു സമ്പത്തുവർദ്ധിക്കും മേല്ക്കുമേലേ ദുർഗ്ഗ ഭഗവതി! ദേവി മഹേശ്വരീ ഭക്തപ്രിയേ ദേവീ കൈതൊഴുന്നേൻ!


അമ്മേ ശരണം ദേവി ശരണം

ശരണം ശരണം തരണം ദേവി

അമ്മേ ശരണം ദേവി ശരണം

ശരണം ശരണം തരണം ദേവി


അഭിപ്രായങ്ങള്‍