'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് , Kalyani Kalavani Dj Song, Dj Song, #djsongSJ, #djsong

 🌹 കല്യാണി കളവാണി....

🌹 Kalyani Kalavani....Song For More Songs #djsongSJ #djsong 💘 like 💘 💘comment 💘 💘 follow 💘

കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക് പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക് കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ

അഭിപ്രായങ്ങള്‍