'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Saraswati devotional songs , സരസ്വതി സ്തുതി ഗാനം, Saraswati Stuti Song, സരസ്വതി ദേവീ ഗാനം,

 🌹 🌹 🌹 🌹 🌹 🌹 🌹

സരസ്വതി സ്തുതി ഗാനം.

Saraswati Stuti Song.

സരസ്വതി ദേവീ ഗാനം.

Saraswati Devi Song.


For More Songs 

#saraswathiSJ

#സരസ്വതിSJ

💘 like 💘

💘comment 💘

💘 follow 💘



 പങ്കജഭവജായേ കവിപ്പെണ്ണേ!

 വിദ്യാമുഖ്യസരസ്വതിയേ ജയ! 

പാലോലും മൊഴിയാളെയെൻ

 നാവിന്മേൽ വാണീടുന്ന സരസ്വതിയേ ജയ!


പിച്ചയേറ്റോനും ബ്രഹ്മനും 

വിഷ്‌ണുവും നിത്യം കൂപ്പും 

സരസ്വതിയേ ജയ!


പീഡിപ്പിച്ച ദശകണ്ഠതമ്പിക്കു

 നിദ്രചേർത്ത സരസ്വതിയേ ജയ!


പുസ്തകവും ജപപടഹസ്തവും,

 പദവുമായ് സരസ്വതിയേ ജയ!


പൂരിതകവിദ്വാരാമൃതം പൊഴി- 

ഞ്ഞേഴുലോകം സരസ്വതിയേ ജയ!


പെട്ടപാടുകൾ തീർക്കാനെന്നുൾക്കാമ്പിൽ 

നിത്യം വാഴ്ക സരസ്വതിയേ ജയ!


പൈന്തേൻവാണി ഭഗവതി! പന്തണി- 

ക്കൊങ്കായാളാം സരസ്വതിയേ ജയ!


പൊട്ടനെന്നു വരുത്തൊല്ല ലോകത്തിൽ 

ഇഷ്ടമേകും സരസ്വതിയേ ജയ!


പോക്കണം മമ ദുഷ്കൃതമെപ്പേരും നിത്യം 

കൂപ്പാം സരസ്വതിയേ ജയ!


പൗരുഷവും പഠിപ്പും ഗുണങ്ങളും 

പാതിലോകം സരസ്വതിയേ ജയ


സംഗീതപ്രിയേ സാഹിത്യകാരമാം 

നിൻ കടാക്ഷം സരസ്വതിയേ ജയ!

അഭിപ്രായങ്ങള്‍