ഗണേശ അഷ്ടകം .,
ഗണേശാഷ്ടകം ,
Ganeshashtakam ,
Ganesha Ashtakam ,
Ganesha Classical Song ,
For More Songs
👉👉👉👉👉 #ganeshasongSJ
👉👉👉 #ganeshaSJ
👉👉👉 #ganapathiSJ
👉👉 #ClassicalSJ
💘 like 💘
💘comment 💘
💘 follow 💘
---------
ഏകദന്തംമഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
സാരം:ഏകദന്തനും
മഹാശരീരിയും
കാച്ചിയ
തങ്കത്തിന്സമാനമായ(വര്‍ണ്ണത്തോടെ)
പ്രകാശമുള്ളവനും വലിയ ഉദരത്തോടു
കൂടിയവനും വിശാല നയനങ്ങളോടുകൂടി
യവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ
ശ്രീ മഹാഗണപതിയെ ഞാനിതാ
നമ:സ്ക്കരിക്കുന്നു
----------------2 -----
മൗഞ്ജീ കൃഷ്ണാജിനധരം
നാഗയജ്ഞോപവീ തിനം
ബാലേന്ദു വി ലസന്മൌലിം
വന്ദേഹം ഗണനായകം
സാരം:മുഞ്ഞപ്പുല്ല്,കൃഷ്ണാജിനം എന്നിവ ധരി
ച്ചവനും സര്‍പ്പത്തെ പൂണുലായിധരിച്ചവനും ശി
രസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും
ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതി
യെ ഞാനിതാ നമ:സ്ക്കരിക്കുന്നു.
---------------3 ---------
അംബി കാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലി തം
ഭക്തപ്രി യം മദോന്മത്തം
വന്ദേ ഹം ഗണനായകം
സാരം:അമ്മയായ പാര്‍വ്വതീദേവിയുടെ ഹൃദയ
ത്തിനാനന്ദമരുളുന്നവനും, സപ്തമാതൃഗണങ്ങ
ളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്തന്മാരോട് വാത്സ
ല്യ മുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്ക
ധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ
നമ:സ്ക്കരിക്കുന്നു.
----------------4 -----
ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷി തം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം
സാരം:പല വിധം രക്നങ്ങളാൽ അലംകൃത
മായ ശരീരത്തോടും നാനാതരം ഹാരങ്ങ
ളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപ
ങ്ങളെധരിച്ചിരിക്കുന്നവനും ദേവനും ഭൂത
ഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപ
തിയെ ഞാനിതാ നമ:സ്ക്കരിക്കുന്നു.
----------5 -----
ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണ ചാമര ഭൂഷി തം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം
സാരം:ഗജത്തിന്റെ മുഖത്തോടു കൂടിയവനും,
ദേവതകളില്‍ ശ്രേഷ്ഠനും ചെവികളാകുന്ന
ചാമരങ്ങളാല്‍ അലംകൃതനും പാശവും
അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവ
നും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാ
ഗണപതിയെ ഞാനിതാ നമസ്ക്കരിക്കുന്നു.
-------------6 -----
മൂഷി കോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം
സാരം:ദേവാസുരയുദ്ധത്തില്‍ മൂഷികോത്ത
മനെ വാഹനമാക്കിക്കൊണ്ടു യുദ്ധം ചെയ്ത
വനും മഹാപരാക്രമിയുംഭൂതഗണങ്ങള്‍ക്ക
ധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ
നമസ്ക്കരിക്കുന്നു.
----------------7 -------------
സര്‍വ്വ വിഘ്നഹരം ദേവം
സര്‍വ്വവിഘ്ന വിവര്‍ജ്ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം.
സാരം:സര്‍വ്വ വിഘ്നങ്ങളേയും ഉണ്ടാക്കു
ന്നവനും, ദേവനും, സര്‍വ്വ വിഘ്നങ്ങളേയും
ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും
നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമാ
യ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്ക്ക
രിക്കുന്നു.
------------8 -----
ഗുണാഷ്ടകമിദം പുണ്യം
ഭക്തിതോയ: പഠേന്നര:
വിമുക്ത: സര്‍വ്വപാപേഭ്യ
സര്‍വ്വാഭീഷ്ടം സവിന്ദതി
സാരം::പുണ്യകരമായ ഈ ഗണാഷ്ടകം ഭക്തി
യോടുകൂടി ആരാണോ പഠിക്കുന്നത്, അവര്‍
സര്‍വ്വ പാപങ്ങളില്‍നിന്നും മുക്തരായി എല്ലാ
അഭിലാഷങ്ങളും സാധിക്കുകയും ചെയ്യും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ