'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കർമ്മമെല്ലാം ഒടുങ്ങിയെൻ ദേഹമീ, karmmamellam odungiyen dehamee, കൃഷ്ണ ഭക്തി ഗാനം, വിഷ്‌ണു ഭക്തി ഗാനം

മൃത്യു പ്രാർത്ഥനാ ഗാനം,

Death prayer song,

കൃഷ്ണ ഭക്തി ഗാനം,

വിഷ്‌ണു ഭക്തി ഗാനം,

മുക്തി ഗാനം,

Krishna devotion song,

Vishnu devotion song,

Mukti song,

For More Songs 

#krishnaSJ 

#vishnuSJ 

#krishnaSJ 

💘 like 💘

💘comment 💘

💘 follow 💘



കർമ്മമെല്ലാം ഒടുങ്ങിയെൻ ദേഹമീ

മണ്ണിൽ വീഴുന്ന നേരത്തു മാധവാ

മൃത്യുഭീതി അകറ്റുവാൻ നിന്നുടെ

കണ്മുനകളാലൊന്നെന്നെ നോക്കണേ!


മെല്ലെ മെല്ലെ അടയുന്ന കൺകളിൽ

നിന്റെ മോഹനരൂപം തെളിയണേ

ശൂന്യമാകുന്ന കാതുകൾ നിന്നുടെ

നാമമന്ത്രങ്ങൾ കേട്ടടഞ്ഞീടണേ!


വേദനകൾ അകറ്റുവാൻ എന്നുടെ

ചാരെ പുഞ്ചിരി തൂകി നീ നിൽക്കണേ

നേർത്തലിഞ്ഞു പോകുന്നൊരു ശ്വാസത്തിൽ

നിൻ കളഭത്തിൻ ഗന്ധം നിറയ്ക്കണേ!


പൊൻ വളകൾ കിലുങ്ങുന്ന കയ്യിനാൽ

ഒന്നു തൊട്ടെന്റെ ആധിയകറ്റണേ

നശ്വരമായ മോഹങ്ങൾ മാറ്റിയെൻ

ചിന്തകൾക്കു നീ ശാന്തി നൽകീടണേ!


നിൻ മുരളി തൻ നാദത്തിനാലെന്റെ

കർമ്മബന്ധത്തിൻ കെട്ടറുത്തീടണേ

കാൽത്തളകൾ കിലുക്കിയെൻ പാതയിൽ

കൂട്ടിനായെന്റെ കൂടെ നടക്കണേ!


തെറ്റുകൾ പൊറുത്തെന്നുടെ പ്രാണനെ

നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ

കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ

എന്റെ ഓർമ്മകൾ നീ മാത്രമാകണേ!


കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

നിന്നിൽ ഞാനലിഞ്ഞൊന്നായി മാറണേ

അച്ച്യുതാനന്ദ ഗോവിന്ദ മാധവാ

നിന്നിൽ ചേർന്നു ഞാനില്ലാതെയാകണേ

"നിന്നിൽ ചേർന്നു ഞാനില്ലാതെയാകണേ"!


കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്ച്യുതാനന്ദ ഗോവിന്ദ മാധവാ ഹരേ


കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

അച്ച്യുതാനന്ദ ഗോവിന്ദ മാധവാ ഹരേ 


അഭിപ്രായങ്ങള്‍