'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ ആഞ്ജനേയ ഭക്തി ഗാനം, ഹനുമാൻ ഭക്തി ഗാനം, Sri Anjaneya Bhakti Song, Hanuman Bhakti Song,


💘💘💘💘
ശ്രീ ആഞ്ജനേയ ഭക്തി ഗാനം, 
ഹനുമാൻ ഭക്തി ഗാനം, 
Sri Anjaneya Bhakti Song, 
Hanuman Bhakti Song,
 👉👉👉👉👉 #ഹനുമാൻSJ  
 👉👉👉#HanumanSJ 
👉👉👉#AnjaneyaSJ 
For More Songs
💘 like 💘
💘comment 💘
💘 follow 💘

അൻജനാനന്ദൻ ശ്രീഹനുമാനെന്നിൽ കിഞ്ചനസ്നേഹം കനിഞ്ഞരുളീടണം

അർപ്പിച്ചും പുഷ്പദലങ്ങളും കോടികൾ
അർപ്പിച്ചു രാമനാമങ്ങളും കോടികൾ

ഭക്തരിലുത്തമൻ ശ്രീരാമഭക്തരിൽ മുക്തിയോഗം നേടി കർമ്മവീര്യത്തിനാൽ
നിർമ്മലനാം നിത്യബ്രഹ്മചാരിദേവൻ വന്മലയേന്തിയ വജ്രമാം മേനിയോൻ

ലങ്കയിൽ രാവണന്മാരെ നശിപ്പിച്ചു ശിംശിപച്ചോട്ടിലെ സീതയെക്കാത്തവൻ ദുഃഖക്കനലിലെരിയുന്ന രാമന്ന് പുഷ്പമഴ വാർത്തകോരിച്ചൊരിഞ്ഞവൻ

ലക്ഷ്മണജീവനുവേണ്ടി മരുന്നിനായ് തൽക്ഷണം മാമലയേന്തിയ ദേവനേ ശക്തനെന്നായാദിശേഷനും വാഴ്ത്തുന്നു മുക്തി പുഷ്പങ്ങളാൽ രാമൻ പുണർന്നവൻ

ശ്രീ ഹനുമാൻ ജയ ശ്രീ ബ്രഹ്മചാരി
 ശ്രീ ഹനുമാൻ ജയ വജ്രായുധധാരി 
ശ്രീ ഹനുമാൻ ജയ രാമമാലാധാരി
 ശ്രീ ഹനുമാൻ ജയ സീതരാമാധാരി.

ജയ ജയ ജയ ജയ .......


 

അഭിപ്രായങ്ങള്‍