'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഭാഗവത കീർത്തന Ai ഗാനം, Bhagavata Kirtana Ai song, നാരായണ ഗാനം, Narayana Chinta song, #vishnusj

 


ഭാഗവത കീർത്തന Ai ഗാനം,
Bhagavata Kirtana Ai song,
നാരായണ ചിന്താ ഗാനം,
Narayana Chinta song,
 
 For More Songs ,
#narayanasongSJ
#vishnuSJ 
#narayanaSJ 
#kRISHNASONGsj 
💘 like 💘
💘comment 💘
💘 follow 💘

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
നാരായണ ജയ വരദ ഹരെ കൃഷ്ണ
നാരായണ തവ പാദസരോജം
അകമേ വിലസുക നാരായണ ജയ 

കരളില്‍ വിവേകം കൂടാതേക-
ണ്ടരനിമിഷം ബത! കളയരുതാരും;
മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം; നാരായണ! ജയ.  

കാണുന്നൂ ചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ; നാരായണ! ജയ. 

കിമപി വിചാരിച്ചീടുകിൽ മാനുഷ-
ജന്മനി വേണം മുക്തി വരേണ്ടുകിൽ;
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത! നാരായണ! ജയ. 

കീഴിൽച്ചെയ്ത ശുഭാശുഭകർമ്മം
മേലിൽസുഖദുഃഖത്തിനു കാരണം;
സുഖമൊരുദുഃഖം കൂടാതേക-
ണ്ടൊരുവനുമുണ്ടോ? നാരായണ! ജയ.  

കുന്നുകൾപോലെ ധനമുണ്ടാകിലു-
മിന്ദ്രനുസമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാൽ യമഭടർ; നാരായണ! ജയ. 

കോപംകൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോർക്ക സമസ്തം;
സുഖവും ദുഃഖവുമനുഭവകാലം
പോയാൽ സമമിഹ; നാരായണ! ജയ.  

കൗതുകമൊന്നിലുമില്ലിനി; മഹതാം
ഭഗവത് ഭക്തന്മാരൊടു കൂടി
ഭഗവത് ഗുണകഥന ശ്രവണങ്ങളൊ-
ഴിഞ്ഞൊരുനേരം; നാരായണ! ജയ. 
 നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ 
നാരായണ ജയ നാരായണ ജയ  ജയ  ജയ


അഭിപ്രായങ്ങള്‍