'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai പാടിയ കൃഷ്ണ ഭക്തി ഗാനം, Krishna devotional song sung by Ai, ശ്രീ കൃഷ്ണ Ai ഗാനം, Krishna Ai Song,

 


ശ്രീ കൃഷ്ണ സ്തുതി Ai ഗാനം ,
Shri Krishna Stuti Ai Song,
കൃഷ്ണ ഭക്തി ഗാനം,  
Ai പാടിയ കൃഷ്ണ ഭക്തി ഗാനം,
Krishna devotional song sung by Ai,

FOR MORE SONGS 
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘
കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! നാരായണാനന്ദ! ശ്രീവാസുദേവ മുകുന്ദ! ഹരേ
 
കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! നാരായണാനന്ദ! ശ്രീവാസുദേവ മുകുന്ദ! ഹരേ

കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! 

ശ്രീകൃഷ്ണ ഗോവിന്ദ! നാരായണാനന്ദ! ശ്രീവാസുദേവ മുകുന്ദ! ഹരേ

പൊന്നിൻ കിരീടം വിളങ്ങും തലമുടി മിന്നുന്ന കുണ്ഡലം രത്നങ്ങളും

ഊർദ്ധ്വജഭംഗിയും ചാലേ വിലസുന്ന ഊർദ്ധതിലകവും കാണാകേണം

കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! ഹരേ...

തൃക്കണ്ണുരണ്ടും പുരികക്കൊടികളും ചൊൽക്കൊണ്ട കേളീകടാക്ഷങ്ങളും

ഘോണപ്രകാരം കപോലപ്രദേശവും ശോണാധരോഷ്ഠവും കാണാകേണം

ദന്തപ്രഭാമൃദുമന്ദസ്മിതങ്ങളും ചന്തമേറീടും തിരുമുഖവും

കണ്ഠേ വിളങ്ങുന്ന കൗസ്തുഭരത്നവും കണ്ടാവു ഞാനെന്റെ വാസുദേവ!

കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! ഹരേ...

ഹാരങ്ങളും വനമാലാകലാപവും ദോരന്തരേ ചാരുശ്രീവത്സവും

കങ്കണം തോൾവളാലംകൃതമാം കര- പങ്കജം തന്നിലമൃതകുംഭം-

നാലുഭുജങ്ങളിൽ ശംഖചക്രംഗദാ നാളീകവും മമ കാണാകേണം

കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! ഹരേ...

ആലിലയ്ക്കൊത്തോരുദരം മനോഹരം ചാലവേ കാഞ്ചിയും പൂഞ്ചേലയും ഊരുയുഗളവും പാദാംബുജങ്ങളും ചാരുനഖാംഗുലിഭംഗികളും കേശാദിപാദം തവ ഹൃദി ചിന്തിച്ചു കേശവ! ആ ആ ആ 

ഞാനിതാ കൈതൊഴുന്നേൻ കല്ല്യാണമൂർത്തേ! കാർവർണ്ണ പാഹി മാം  

കൃഷ്ണ കൃഷ്ണ 
 കൃഷ്ണ ഗോവിന്ദ! ഹരേ...

വ്യാധിപിടിപ്പെട്ടുഴലും ജനത്തിന്റെ ആധികളഞ്ഞു തെളിഞ്ഞീടേണം

ആനന്ദമേറും വരമരുളീടുന്ന നാഗാരിവാഹനാ! നാഥാ ഹരേ.

കൃഷ്ണ‌! ഹരേജയ! കൃഷ്‌ണ! ഹരേജയ! കൃഷ്ണ‌! ഹരേജയ! കൃഷ്ണ! ഹരേ.ഹരേ ഹരേ ഹരേ കൃഷ്‌ണ

 


അഭിപ്രായങ്ങള്‍