'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ദേവീ സ്തവ ഭജന, Devi Sthava Bhajana Song, ദേവീ ഭജനാ ഗാനം, Devi Bhajana Song, ഭജന പാട്ടുകൾ, #bhajansj

 


ദേവീ സ്തവ ഭജന ,
Devi Sthava Bhajana Song,
ദേവീ ഭജനാ ഗാനം ,
Devi Bhajana Song,
ഭജന പാട്ടുകൾ,
#bhajanSJ

For More Songs
#bhajanSJ
#bhajanaSJ
#krishnasongSJ
#ഭജനSJ
#devisongSJ 
💘 like 💘
💘comment 💘
💘 follow 💘

നമസ്തേ ഭഗവതീ
നമസ്തേ ഭഗവതീ ജ്ഞാനരൂപിണീ ദേവീ നമസ്തേ മഹാലക്ഷ്മീ ശ്രീപരാശക്തി ദേവീ

സമസ്തരൂപങ്ങളിൽ വാണരുളുന്നദേവീ ഭജിച്ചീടുന്നേൻ പാപനാശനേ ഭവൽപ്പദം

ആദിയിൽ പരബ്രഹ്മശക്തിയായുണർന്ന ഖീലാണ്ഡവും സൃഷ്ടിചെയ്തു വാണരുളുന്ന നാഥേ!

അമ്മതൻ ലീലാവിലാസങ്ങളീകാൺമതെല്ലാം അമ്മതൻ വൈഭവങ്ങളോർക്കുകിലചിന്ത്യമാം

അമ്മതൻ കിടാങ്ങളാം ഞങ്ങളിൽ കാരുണ്യമാർ- ന്നമ്പോടുകാത്തുരക്ഷിച്ചീടണേ ഭഗവതീ

അന്ധകാരത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചാത്മ- ശാന്തിയുമൈശ്വര്യവും നൽകുവാൻ കൈതൊഴുന്നേൻ

നമസ്തേ ഭഗവതീ ജ്ഞാനരൂപിണീ ദേവീ നമസ്തേ മഹാലക്ഷ്മീ ശ്രീപരാശക്തി ദേവീ ..... നമസ്തേ നമസ്തേ നമസ്തേ.... നമോ : നമോ


അഭിപ്രായങ്ങള്‍