'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ഗണപതി ഗാനം, Ganesha song, Ganesha song, മഹാഗണപതിം മനസാ സ്മരാമി, Maha Ganesha Manasa Smarami

 


💘💘💘
ഗണപതി ഗാനം,
Ganesha song,
Ganesha song,
മഹാഗണപതിം മനസാ സ്മരാമി,
Maha Ganesha Manasa Smarami,
for more songs click 
 👉👉👉👉👉 #ganapathisongSJ  
 👉👉👉#ganapathiSJ 
👉👉👉#classicalSJ
 
💘 like 💘
💘comment 💘
💘 follow 💘
-------------------------------------------------------
"മഹാഗണപതിം മനസാ സ്മരാമി
വസിഷ്ഠ വാമദേവാദി വന്ദിത"
--------------------------------------------------------
അർത്ഥം :- മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു ..ആരെയാണോ സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠമഹർഷിയും  സൂര്യവംശത്തിന്റെ പുരോഹിതനും  പുരാതന ഋഷിയായ വാമദേവനും മറ്റ് മുനിമാരും വന്ദിച്ചിരുന്നത്....................

(മൂന്നു  ജന്മങ്ങളിൽ ആയി പുരാണങ്ങളിൽ പരാമർശ്ശമുള്ള  ബ്രഹ്മപുത്രനാണ്  വസിഷ്ഠൻ  , ഋഗ്വേദത്തിലെ പറയുന്നത്  വാമദേവൻ ...ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു എന്നാണ് ഇതിനർത്ഥം )
-----------------------------------------------------------
"മഹാദേവ സുതം ഗുരുഗുഹ നുതം
മാരകോടി പ്രകാശം ശാന്തം
മഹാകാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയം"
------------------------------------------------------------

അർത്ഥം :മഹാദേവന്റെ പുത്രനും സഹോദരൻ സുബ്രഹ്മണ്യൻറെ   പ്രശംസയ്ക്ക് പാത്രവുമായ  (ഗുരുഗുഹ എന്നത് ദീക്ഷിതരുടെ മുദ്ര കൂടിയാണ് ) കോടി കാമദേവന്മാരുടെ പ്രഭയോടെയും, അതീവ ശാന്തനായും, മഹാകാവ്യങ്ങളിലും, നാടകാദി കലകളിലും സംപ്രീതനും, മൂഷികൻ വാഹനമായുള്ളവനും, മോദകം അത്യധികം ഇഷ്ടപ്പെടുന്നവനുമായ... ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു




അഭിപ്രായങ്ങള്‍