'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

സമാജ വരഗമന ഗാനവും അർത്ഥവും , കൃഷ്ണ ഭക്തി ഗാനം,Krishna devotional song, Samaja Vara Gamana Songs

 

സമാജ വരഗമന ഗാനവും അർത്ഥവും , 
കൃഷ്ണ ഭക്തി ഗാനം,
Krishna devotional song,

FOR MORE SONGS 
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘

പല്ലവി...

സമാജ വരഗമന ........
"  കൃഷ്ണനന്റെ നടത്തെ പറ്റിയാണ് വിവരിക്കുന്നത്.   ആനയുടേത് പോലെ മനോഹരമായ നടത്തമുള്ളവനെ (കൃഷ്ണാ )...."

(ബ്രഹ്‌മാവിന്റ സാമ ഗാനത്തിൽ നിന്നുമാണ് ആനകൾ ഉണ്ടായതെന്ന് പറയുന്നു. സാമാജം എന്നാൽ ആന എന്നും സാന്ദ്വനം എന്നും  എന്നർത്ഥം )

സാധുഹൃത് സാരസാബ്ജബാല........
"ഏതൊരു സ്വരൂപത്തെ  മനസ്സിൽ ആരാധിക്കുമ്പോഴാണോ (കൃഷ്ണനെ ) സത് ജനങ്ങളുടെ/ സന്യാസിമാരുടെ  ഭക്തി രസമായ ഹൃദയത്തിലെ താമര വിരിയുന്നത്" എന്നർത്ഥം....

കാലാതീതവിഖ്യാത.............. "കാലത്തിന് അധീതമായി എന്നും പേര് കെട്ടവനെ ...എക്കാലവും ആരാധിക്കുന്നവനെ "

 അനുപല്ലവി:
സാമ നിഗമജ സുധാ മയ ഗാന വിചക്ഷണ
ഗുണ ശീല ദയാ~ആലവാല മാം പാലയ..............
" സാമവേദത്തിൽ നിന്നും ഉണ്ടായതും, അമൃതിനു തുല്യവുമായ സംഗീതത്തിൽ പാണ്ഡിത്യമുള്ളവനെ,നല്ല ഗുണങ്ങളെ ശീലമാക്കിയവനെ, കരുണയുള്ളവനെ, കരുണാ രസം നിറഞ്ഞിരിക്കുന്നവനെ.... നീ എന്നെ രക്ഷിച്ചാലും,...."


ചരണം :
വേദ ശിരോ മാതൃജ സപ്ത സ്വര
നാദാഽചല ദീപ സ്വീകൃത
യാദവ കുല മുരളീ വാദന വിനോദ
മോഹന കര ത്യാഗരാജ വന്ദനീയ...

" ഓം കാരത്തിൽ നിന്നും ജനിച്ചവനേ , യാദവകുലത്തെ മുഴുവൻ  സംഗീതത്തിൽ രസിപ്പിച്ചവനെ, ആരെയും മോഹിപ്പിക്കുന്നവനെ,   ത്യാഗരാജൻ പോലും വന്ദിക്കുന്നവനെ...





അഭിപ്രായങ്ങള്‍