കൃഷ്ണ സ്തുതി ഗാനം ,
Krishna Sthuthi Song ,
ശ്രീ കൃഷ്ണ ഭക്തി ഗാനം ,
Krishna S J Song ,
MORE SONGS
👉👉👉👉👉 #sreekrishnaSJ
👉👉👉 #krishnaSJ
👉👉👉 #krishnasongSJ
💘 like 💘
💘comment 💘
💘 follow 💘
കൃഷ്ണ കൃഷ്ണ കൃഷ്ണ
കൃഷ്ണ കൃഷ്ണ കൃഷ്ണ
പങ്കജവിലോചനൻ പദതളിർ തൊഴുന്നേൻ
പാലാഴിമകൾകാന്തൻ തിരുമേനി തൊഴുന്നേൻ പിച്ചകം തുളസി പൊന്മണിമാല തൊഴുന്നേൻ
പീലിമാലകൾ ചാർത്തും തിരുമുടി തൊഴുന്നേൻ പുഞ്ചിരിതടവീടും തിരുമുഖം തൊഴുന്നേൻ
പൂമലർമകൾ ചേരും തിരുമാറു തൊഴുന്നേൻ പെണ്ണുങ്ങളുടെ വസ്ത്രം കവർന്നോനെ തൊഴുന്നേൻ
പേച്ചിപ്പാൽ തയിർവെണ്ണ ഭുജിച്ചോനെ തൊഴുന്നേൻ
പൈതലായ് വളർന്നു ഗോകുലനാഥ! തൊഴുന്നേൻ
പൊന്നിൻകങ്കണം നല്ലോരുടഞ്ഞാണും തൊഴുന്നേൻ
പോരിൽമല്ലരെത്തല്ലി വധിച്ചോനെ തൊഴുന്നേൻ
കൗരവരുടെ ധാർഷ്ട്യം മുടിച്ചോനെ തൊഴുന്നേൻ
പണ്ടു പാർത്ഥനു തേരു തെളിച്ചോനെ തൊഴുന്നേൻ
പാലാഴിയതിൽ വാഴും ഭഗവാനെ തൊഴുന്നേൻ
വന്നോരു ദുരിതങ്ങൾ പോവാനായ്തൊഴുന്നേൻ
അടിയിന്നു മുടിയോളമുടൽകണ്ടു തൊഴുന്നേൻ
കൃഷ്ണ കൃഷ്ണ കൃഷ്ണ
കൃഷ്ണ കൃഷ്ണ കൃഷ്ണ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ