'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

ശ്രീ കൃഷ്ണ പ്രസാദ പ്രാർത്ഥനാ ഗാനം, Sri Krishna Prasada Prayer Song, Classical Krishna Song,

 


ശ്രീ കൃഷ്ണ പ്രസാദ പ്രാർത്ഥനാ ഗാനം,
Sri Krishna Prasada Prayer Song,
ക്ലാസ്സിക്കൽ കൃഷ്ണ ഗാനം ,
Classical Krishna Song,

 MORE SONGS 
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘

കൃഷ്ണ കൃഷ്ണാ കൃഷ്ണ കൃഷ്ണാ നാരായണാ  .... 

 കൃഷ്ണ കൃഷ്ണാ കൃഷ്ണ കൃഷ്ണാ നാരായണാ  .... 

എൻ അകതാരിൻ താപമകറ്റി മനതാരിൽ കുളിർമയേകണേ... കൃഷ്ണ കൃഷ്ണാ ...നാരായണാ

നീയില്ലാതൊരു ചിന്തയുണ്ടാകരുത് ... നാരായണാ

നീയില്ലാത്തൊരു സ്വപ്നമുണ്ടാകരുതേ... കൃഷ്ണ കൃഷ്ണാ .....നാരായണാ

പണത്തിനും, സ്വത്തിലും, സുഖത്തിലും, മതി കെട്ടു  അന്ത്യകാലം ബോധം പോയി ഭൂമിയിൽ അലയാൻ ഇടവരുത്തരുതേ.....കൃഷ്ണ കൃഷ്ണാ ...നാരായണാ


കാണുന്നതെല്ലാം നിൻ മായാ ലീലയാണെന്ന ബോധം വരുത്താൻ കനിവുണ്ടാകണേ...കൃഷ്ണ കൃഷ്ണാ ...നാരായണാ

അഹിംസയാണ് ദയയെന്ന ബോധ്യമാകാൻ കനിവുണ്ടാകണേ....കൃഷ്ണ കൃഷ്ണാ ...നാരായണാ

മദ്യവും മാംസവും ഭുജിച്ചു മനസ്സിനെ രാക്ഷസ്സനാക്കി, മനഃശാന്തി കെടുത്താൻ ഇടവരുത്തരുതേ... കൃഷ്ണ കൃഷ്ണാ ...നാരായണാ

സത്യം പറയുവാൻ ത്രാണിയുണ്ടാകണേ ... സത്യമല്ലാതൊരു ദൈവമില്ലായെന്ന ബോധം എന്നിൽ പകരണമേ... കൃഷ്ണ കൃഷ്ണാ ...നാരായണാ

അന്തമായൊരു കാഴ്ചയെ നീക്കി നിന്നിലേക്കലിയാൻ വഴി കാട്ടണേ കൃഷ്ണ കൃഷ്ണാ ...നാരായണാ

ഇനിയൊരു ജന്മമില്ലാതെ നിൻ ഗോലോകത്തിലെന്നെ എത്തിക്കാൻ കനിവുണ്ടാകണേ...കൃഷ്ണ കൃഷ്ണാ ...നാരായണാ

നാരായണാ.... കൃഷ്ണ കൃഷ്ണ .... കൃഷ്ണ കൃഷ്ണാ... കൃഷ്ണ  കൃഷ്ണാ  


അഭിപ്രായങ്ങള്‍