'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ദേവി Ai ഗാനം. North Paravur, Sri Dakshina Mookambika Devi Ai song.


വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ദേവി Ai ഗാനം.
North Paravur, Sri Dakshina Mookambika Devi Ai song.

Click For more Devi songs 
 👉👉👉👉👉 #devisongSJ  
 👉👉👉#deviSJ 
💘 like 💘
💘comment 💘
💘 follow 💘

അംബികേ മൂകാംബികേ... 
പറവൂരിൻ പുണ്യമായ ദക്ഷിണ മൂകാംബികേ
അറിവിൻ നിറകുടമായ് വാഴുമേ ദേവി
താമരക്കുളത്തിലെ ശ്രീകോവിലിൽ
സരസ്വതിയായി വിളങ്ങുമേ നിത്യം

 
അറിയാത്തോർക്കറിവു നൽകും അമ്മ
സംഗീത സാഹിത്യത്തിൻ നിറകതിരായ്
നിൻ കൃപാകടാക്ഷം ലഭിച്ച നേരത്ത്
അജ്ഞാനമെല്ലാം അകന്നുപോയല്ലോ

 
സ്വപ്നത്തിൽ വന്നു നീ അരുളിചെയ്തത്
നാഗവിളക്കഞ്ചുതിരിയിട്ട് നൽകാൻ
വിവരമില്ലാത്തൊരെൻ ദാഹമറിഞ്ഞു
ജ്ഞാനത്തിൻ വെളിച്ചം നിറച്ചോരു 
ഭക്തൻ തൻ  ഹൃത്തിൽ

 
കീർത്തനങ്ങളും ഭക്തിഗാനങ്ങളും
രചിച്ചു പാടാൻ കഴിവു നൽകി
നിൻ അനുഗ്രഹം ഒന്നുമാത്രമേ  ശക്തി
പാടിപ്പുകഴ്ത്തുന്നു നിൻ നാമം ദേവി

 
അഭയം തേടിവരുന്നോർക്കെല്ലാം
അഭയവരദായിനിയായ് വാഴുന്നു
പറവൂരിൻ അമ്മയെ നമിക്കുന്നു ഞങ്ങൾ
നിൻ തൃപ്പാദങ്ങളിൽ എന്നും അഭയം..

പറവൂരിൻ പുണ്യമായ ദക്ഷിണ മൂകാംബികേ


 

അഭിപ്രായങ്ങള്‍