'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

Ai റോബോട്ടുകൾ പാടിയ ശ്രീരാമ ഭജന, Sree Rama Bhajan sung by AI robots, ഭജനാ ഗാനം, Bhajana song,


Ai റോബോട്ടുകൾ പാടിയ ശ്രീരാമ ഭജന, Sree Rama Bhajan sung by AI robots, ഭജനാ ഗാനം, Bhajana song,

For More Songs 
click 
 👉👉👉 #BhajanSJ  
👉👉👉👉👉 #RamaBhajanSJ  

 💘 like 💘
💘comment 💘
💘 follow 💘

രാമ രാമ രാമ ഹരേ ഹരേ രാമാ രാമ.....

അത്യന്തമായുള്ളൊരാപത്തസുരരാൽ നിത്യം മുഴുത്തു കഴിവില്ലാഞ്ഞു ശക്തനായ‌വന്നു പിറന്ന ദശരഥ-പുത്രനാം ശ്രീരാമ നാരായണ.

രാമ രാമ രാമ ഹരേ ഹരേ രാമാ രാമ.....

ആനന്ദത്തോടങ്ങനുജന്മാരും താനും വാനോർപുരിയിൽ വളരും കാലം ദീനതയോടൊരു മാമുനി തൻ ചൊല്ലാൽ പോയോരു ശ്രീരാമ നാരായണ.

രാമ രാമ രാമ ഹരേ ഹരേ രാമാ രാമ.....

ഇഷ്ടത്തിൽ മാമുനിതൻ ചൊല്ലാൽ പോകുമ്പോൾ ദുഷ്ടസ്ത്രീ താടക തന്നെക്കൊന്നു മുട്ടിക്കിടന്നൊരു യാഗത്തെ രക്ഷിച്ചു ചട്ടറ്റ ശ്രീരാമ നാരായണ.

രാമ രാമ രാമ ഹരേ ഹരേ രാമാ രാമ.....

ഈടുറ്റ കല്ലായഹല്യയ്ക്കു മോക്ഷവും താനേ കൊടുത്തു മിഥിലപുക്കു-കേടറ്റ വില്ലു മുറിച്ചു കല്യാണവും ഘോഷിച്ച ശ്രീരാമ നാരായണ

രാമ രാമ രാമ ഹരേ ഹരേ രാമാ രാമ.....
ഹരേ ഹരേ രാമാ രാമ  ശ്രീ രാമാ 

 


 

അഭിപ്രായങ്ങള്‍