'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

എന്തിനായീ കഷ്ടപ്പാട് മനുജാ പറയൂ നീ? | Classical with Philosophical Ai Song

 എന്തിനായീ കഷ്ടപ്പാട് മനുജാ പറയൂ നീ? | Classical with Philosophical Ai Song



Click For More click 

👉👉👉   #krishnaSongSJ

👉👉👉   #BhajanSJ

👉👉👉   #KrishnaSj

👉👉👉  #ClassicalSJ

👉👉👉  #GitaSJ



മാമുപേത്യ പുനർജന്മ ദുഃഖാലയമശാശ്വതമ്,

നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാ..


എന്തിനായീ കഷ്ടപ്പാട്, മനുജാ, പറയൂ നീ?

നിത്യമല്ലീ ലോകം, നീ അറിയുന്നീലേ?


നാറാണത്തു ഭ്രാന്തനാം യോഗിയെ നോക്കൂ ഒരു നിമിഷം.

മലമുകളിലെ കല്ല് തള്ളി താഴെയിടുന്നു അവൻ.

ഈ ഭ്രാന്തൻ ചെയ്ത കർമ്മം, വെറും ഭ്രാന്തല്ല സോദരാ.

നേടിയതൊക്കെ പാഴ്വേല, എന്നുള്ള ബോധമല്ലോ!


എന്തിനായീ കഷ്ടപ്പാട്, മനുജാ, പറയൂ നീ?

നിത്യമല്ലീ ലോകം, നീ അറിയുന്നീലേ?




അതിമോഹം എന്ന ഭാരം ചുമന്നുകൊണ്ട് ഓടുന്നു  ഹേ...

സമ്പത്തും സ്ഥാനമാനവും, നേടി, നേടി യോടി യോടി പോകുമ്പോൾ  ;

അവസാനം, നേരം വൈകി, സമയം കഴിഞ്ഞെന്നറിയുമ്പോൾ;

ഈ നേടിയതൊക്കെ ഉപേക്ഷിച്ചു പോവുകയല്ലേ മനുജാ നീ ?

പിൻതലമുറയും ഈ ഭ്രാന്തൻ പണി കളിയാടുന്നോ!  

എന്തിനായീ പണി.. ഫ്രാന്താണ് വെറും ഫ്രാന്ത് .



എന്തിനായീ കഷ്ടപ്പാട്, മനുജാ, പറയൂ നീ?

നിത്യമല്ലീ ലോകം, നീ അറിയുന്നീലേ?


 മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണസുഖദുഃഖദാ, 

ആഗമാപായിനോ നിത്യാസ് താംസ്തിതിക്ഷസ്വ ഭാരത ...


ശീതോഷ്ണങ്ങൾ പോലെ, ഭൗതികമായ സുഖദുഃഖങ്ങളെല്ലാം അനിത്യമാണല്ലോ ... 

അതിനുവേണ്ടിയുള്ള കഷ്ടപ്പാടുകൾക്കു വിട നൽകൂ... എന്ന ഗീതാ വാക്യമോർക്കൂ മനുജാ.....


എന്തിനായീ കഷ്ടപ്പാട്, മനുജാ, പറയൂ നീ?

നിത്യമല്ലീ ലോകം, നീ അറിയുന്നീലേ?

അഭിപ്രായങ്ങള്‍