'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

shiva parvathi devotional songs , Parvati Panchakam , പാർവതി പഞ്ചകം

 🌹 പാർവതി പഞ്ചകം

🌹Parvati Panchakam For More Songs #shivasongsj 💘 like 💘 പാർവതീ പരമേശ്വരന്മാരുടെ പ്രീതി നേടുവാൻ സഹായിക്കുന്ന അപൂർവ്വമായ ഫലസിദ്ധിയുള്ള ഒരു സ്തോത്രമാണ് പാർവ്വതീ പഞ്ചകം. ദാമ്പത്യത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്നവർ, വിവാഹത്തിന് കാല താമസവും ക്ലേശങ്ങളും അനുഭവിക്കുന്നവർ എന്നിവർക്ക് അത്ഭുത ഫലസിദ്ധി നൽകുന്ന സ്തോത്രമാണിത്. 💘comment 💘 💘 follow 💘

വിനോദമോദമോദിതാ ദയോദയോജ്ജ്വലാന്തരാ നിശുംഭശുംഭദംഭദാരണേ സുദാരുണാരുണാ. അഖണ്ഡഗണ്ഡദണ്ഡമുണ്ഡ- മണ്ഡലീവിമണ്ഡിതാ പ്രചണ്ഡചണ്ഡരശ്മിരശ്മി- രാശിശോഭിതാ ശിവാ. അമന്ദനന്ദിനന്ദിനീ ധരാധരേന്ദ്രനന്ദിനീ പ്രതീർണശീർണതാരിണീ സദാര്യകാര്യകാരിണീ. തദന്ധകാന്തകാന്തക- പ്രിയേശകാന്തകാന്തകാ മുരാരികാമചാരികാമ- മാരിധാരിണീ ശിവാ. അശേഷവേഷശൂന്യദേശ- ഭർതൃകേശശോഭിതാ ഗണേശദേവതേശശേഷ- നിർനിമേഷവീക്ഷിതാ. ജിതസ്വശിഞ്ജിതാലി- കുഞ്ജപുഞ്ജമഞ്ജുഗുഞ്ജിതാ സമസ്തമസ്തകസ്ഥിതാ നിരസ്തകാമകസ്തവാ. സസംഭ്രമം ഭ്രമം ഭ്രമം ഭ്രമന്തി മൂഢമാനവാ മുധാſബുധാഃ സുധാം വിഹായ ധാവമാനമാനസാഃ. അധീനദീനഹീനവാരി- ഹീനമീനജീവനാ ദദാതു ശമ്പ്രദാ/നിശം വശംവദാർഥമാശിഷം. വിലോലലോചനാഞ്ചി- തോചിതൈശ്ചിതാ സദാ ഗുണൈ- രപാസ്യദാസ്യമേവമാസ്യ- ഹാസ്യലാസ്യകാരിണീ. നിരാശ്രയാശ്രയാശ്രയേശ്വരീ സദാ വരീയസീ കരോതു ശം ശിവാനിശം ഹി ശങ്കരാങ്കശോഭിനീ. ഇതി പാർവ്വതി പഞ്ചകം

അഭിപ്രായങ്ങള്‍