💘💘💘💘💘
ആറന്മുള കൃഷ്ണ കീർത്തനം ,
Aranmula Krishna Kirtan Song ,
കൃഷ്ണ ഭക്തി ഗാനം,
Krishna devotional song,
For More Songs
#krishnaSJ
💘 like 💘
💘comment 💘
💘 follow 💘
ആറന്മുള വാഴും ഭഗവാനേ കൃഷ്ണാ ഹരേ
ആറന്മുള വാഴും ഭഗവാനേ കൃഷ്ണാ ഹരേ
കമലാവല്ലഭാ കാരുണ്യവാരിധേ കരുണചെയ്തിലങ്ങെന്തൊരു ദണ്ഡമെ കടങ്ങൾ തീരും ധനങ്ങളുമുണ്ടാകും തിരുവാറന്മുള നായകാ പാഹിമാം
കാളമേഘനിറം പൂണ്ട തമ്പുരാൻ നാളിൽ നാളിൽ എനിയ്ക്കു തുണയ്ക്കണം നാളികാസന സേവിതാ സന്തതം തിരുവാറന്മുള നായകാ പാഹിമാം
കിഞ്ചന മമ കാഞ്ചനവും നഹി ചഞ്ചല ബുദ്ധിയായി ചമഞ്ഞു ഞാൻ പഞ്ചബാണാരി സേവ്യാ മനോഹരാ തിരുവാറന്മുള നായകാ പാഹിമാം
കീർത്തനം ചൊൽവാനാർത്തി വർദ്ധിക്കയാൽ ചേർത്തുചൊല്ലുവാൻ ചേതനയും നഹി മാർത്താണ്ഡാത്മജ ദൂതന്മാരെത്തുമ്പോൾ തിരുവാറന്മുള നായകാ പാഹിമാം
കൗസ്തുഭം നല്ല മഞ്ഞപ്പൂവാടയും കൗശലത്തോടെ ചാർത്തുന്ന ഭംഗിയും കൗതുകം പൂണ്ടു വന്ദിക്കുന്നെപ്പൊഴും തിരുവാറന്മുള നായകാ പാഹിമാം
കങ്കണങ്ങളും കുങ്കുമം ചന്ദനം അംഗേയൻപോടു ചാർത്തുന്ന ഭംഗിയും ഭംഗിയേറും തിരുമുഖം കാണണം തിരുവാറന്മുള നായകാ പാഹിമാം.
ആറന്മുള വാഴും കൃഷ്ണ കൃഷ്ണാ നമോ നമോസ്തുതേ .....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ