'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

krishna devotional songs , SJ krishna song, ത്രി സന്ധ്യാ നാമ ഗാനം, ശ്രീ കൃഷ്ണ നാമ കീർത്തന ഗാനം,

 💘💘💘💘

ത്രി സന്ധ്യാ നാമ ഗാനം ,

Tri Sandhya Nama Song,

ശ്രീ കൃഷ്ണ നാമ കീർത്തന ഗാനം,

Shri Krishna Nama Kirtana Song,

For More Songs 

#krishnaSJ  

💘 like 💘

💘comment 💘

💘 follow 💘



പച്ചനിറം പൂണ്ട കൊച്ചുകുമാരനെ കൈതൊഴുന്നേൻ


ആരാലും കാണുവാൻ പാരം പ്രയാസമാം ചാരുരൂപത്തെ ഞാൻ കൈതൊഴുന്നേൻ


ഇന്ദ്രാദിദേവകൾ നന്നായ് സ്തുതിക്കുന്ന സുന്ദരബാലനെ കൈതൊഴുന്നേൻ


ഈരേഴുലകിന്നു നാരായവേരായ ചാരുമൂർത്തേ കൃഷ്ണാ കൈതൊഴുന്നേൻ


ഉറ്റവരായിട്ടു മറ്റാരുമില്ലഹോ കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൻ


ഊക്കുള്ള ശത്രുക്കൾ ചിക്കെന്നടുക്കുമ്പോൾ കാക്കണമെന്നെ നീ കൈടഭാരെ


എല്ലാജനത്തിനും അല്ലൽ തീർത്തീടുന്ന ചില്ലീലതയ്ക്കു ഞാൻ കൈതൊഴുന്നേൻ


ഏകമാണാശ്രയം ലോകത്രയത്തിനും ഗോകുലനായകാ കൈതൊഴുന്നേൻ


ഐഹിക ദുഃഖത്താൽ മോഹിതനായ ഞാൻ ദേഹസൗഖ്യം തരാൻ കൈതൊഴുന്നേൻ


ഓമനഗോപികാ കാമിനീകാമുകാ എൻപരദൈവമേ കൈതൊഴുന്നേൻ


ഒന്നല്ല രണ്ടല്ല പാപത്തെ ചെയ്തു ഞാൻ ഒക്കെ ക്ഷമിയ്ക്കുവാൻ കൈതൊഴുന്നേൻ 


കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ.

 

ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ


അഭിപ്രായങ്ങള്‍