'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കൃഷ്ണ സ്തുതി ഗാനം, ശ്രീ മഹാവിഷ്ണു സ്തുതി ഗാനം, Krishna Stuti Song, Shri Mahavishnu Stuti Song,


കൃഷ്ണ സ്തുതി ഗാനം
ശ്രീ മഹാവിഷ്ണു സ്തുതി ഗാനം,
Krishna Stuti Song
Shri Mahavishnu Stuti Song,

FOR MORE SONGS 
👉👉👉👉👉 #sreekrishnaSJ  
 👉👉👉 #krishnaSJ 
 👉👉👉 #krishnasongSJ 
 💘 like 💘
💘comment 💘
💘 follow 💘

ഹരേ, കൃഷ്ണ,ഗോപാല, ഗോവിന്ദ, ശൗരേ!
ഹരേ, കൃഷ്ണ,ഗോപാല, ഗോവിന്ദ, ശൗരേ!
രമേശാച്യുതാനന്ത കാരുണ്യസിഡോ! നിരാധാരമായുള്ള ലോകത്തിനെല്ലാം വരം നൽകുവോനേ നമസ്തേ നമസ്തേ!

വിരാൾപുരുഷൻ നീ വിരിഞ്ചാദിസേവ്യൻ ശിരസ്സായതോ താവകം സത്യലോകം തിരുപ്പാദപദങ്ങൾ പാതാളലോകം ധരിത്രീ നിതംബം നമസ്തേ, നമസ്തേ!  

ശശാങ്കാർക്കബിംബങ്ങൾ നേത്രങ്ങളല്ലോ! വിശാലഞ്ച തേ മാർവ്വിടം ദേവലോകം വിശേഷാഭതാരങ്ങൾ ഹാരങ്ങളല്ലോ! ദിശോ ബാഹവസ്തേ, നമസ്തേ, നമസ്തേ! 

മഹാശൈലജാലങ്ങളീശ പ്രകാണ്ഡം മഹാവൃക്ഷവൃന്ദങ്ങൾ രോമങ്ങളല്ലോ, മഹാവിഷ്‌ണുവേ തേ മഹാഭൂതഹേതോ മഹാമായയെല്ലാം നമസ്തേ നമസ്തേ!

നമസ്തേ മുരാരേ നമസ്തേ, ദയാലോ! നമസ്തേ ജഗന്നാഥ! ഗോവിന്ദ വിഷ്ണോ! നമസ്തേ രമാനാഥ ഗോപാല, ശൗരേ! നമസ്തേ നമസ്തേ, നമസ്തേ, നമസ്തേ  


 

അഭിപ്രായങ്ങള്‍