'Top Story

Carnatic Classical Fusion – 15 Devotional Tracks Vol. 1 | Carnatic Bhajans | മനസ്സിന് ശാന്തി നൽകുന്ന 15 ഭക്തിഗാനങ്ങൾ:

  സംഗീതപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു അപൂർവ്വ ഭക്തിസാന്ദ്രമായ സംഗീത വിരുന്നാണ് "Carnatic Classical Fusion – 15 Devotional Tracks Vol. 1" . പ്രശസ്ത സംഗീതജ്ഞൻ പ്രസാദ് നാരായൺ പാട്ടീൽ ആലപിച്ച 15 മനോഹരമായ ഭക്തിഗാനങ്ങളുടെ ഒരു മികച്ച കോമ്പിനേഷനാണ് ഈ ആൽബം. ശാസ്ത്രീയ കർണ്ണാടക സംഗീതത്തിന്റെ തനിമ ചോരാതെ, ആധുനിക ഫ്യൂഷൻ ശൈലിയിലാണ് ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാൻ ശിവൻ, വിഷ്ണു, കൃഷ്ണൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ദേവി ഭവാനി, മുരുകൻ തുടങ്ങിയ വിവിധ ആരാധനാമൂർത്തികളുടെ സ്തുതിപ്പുകളും ഭജനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ആൽബത്തിലെ പ്രധാന ആകർഷണങ്ങൾ: ദേവി സ്തുതികൾ: 'മീനാക്ഷി ദേവി', 'ഭവാനി അമ്മേ ത്രിപുര സുന്ദരി' ശിവ ഭജനുകൾ: 'ശിവായ നമഃ', 'ചന്ദ്രശേഖര കരുണാകര ശംഭോ' കൃഷ്ണ - രാമ ഭക്തിഗാനങ്ങൾ: 'കരുണാ സാഗര കൃഷ്ണ', 'രാമ രഘുവീര', 'ഭജ ഗോവിന്ദം' ഹനുമാൻ ഭജൻ: 'രാമദൂതാ ഹനുമന്തേ നമോ നമ' ഏകദേശം 1 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ മെഡ്‌ലി ആൽബം നിങ്ങളുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും കൂടുതൽ പോസിറ്റീവും ഭക്തിസ...

കല്ലിൽ ഭഗവതി ഭക്തി ഗാനം | Kallil Bhagavathi Temple Devotional Song

 നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.



"പര്സരോപഗ്രഹോ ജീവാനാം"


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


"സർവ്വ മംഗള മാംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്രയംബകേ ഗൗരീ

നാരാ യണീ നമോസ്തുതേ"


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ കല്ലൊന്നെടുത്തു പുരം ചെയ്‌തു നീ കല്ലിന്നരിഹര ബ്രഹ്മാദിയോടഥ കല്ലിൽ ഭഗവതി കൈതൊഴുന്നേൻ


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


അമ്മാ ഉചിതം വിചിത്രങ്ങളത്രയും ചെമ്മേ ശിലയും നിലംതൊടാതെ അമ്മാനമാടുതോ ആയതോ ദേവിതൻ ചിന്മയാരൂപിയേ കൈതൊഴുന്നേൻ.


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


ശില്‌പങ്ങളോരോരോ രൂപമാകുന്നതും കല്പ‌ാന്തദേവി സ്വയംഭൂവായങ്ങിനെ തത്വം ഗണിപ്പതിന്നാവതില്ലാർക്കുമേ ഭക്തപ്രിയേ ശിവേ കൈതൊഴുന്നേൻ


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


ബാലശീലങ്ങളും കാൽചിലമ്പാടയും നീലനേത്രാഞ്ജന പുഞ്ചിരിഭാവവും ബാല ശശിയോടഥ കേശാദിപാദവും കാലകാല പ്രിയേ കൈതൊഴുന്നേൻ


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


രക്ഷവിദ്യാധര കിംപുരുഷാദികൾ മോക്ഷമാർഗ്ഗസ്തു‌തി ചെയ്‌കയും ചൊൽകയും രക്ഷവൈര്യപ്രിയേ നാരായണപ്രിയേ രക്ഷിക്ക സന്തതം കൈതൊഴുന്നേൻ


നല്ലംബുജാക്ഷിയേ കല്യാണരൂപിയേ 

കല്ലിൽ വാഴും അംബികേ ദേവീ ശരണ്യേ.


അല്ലലുണ്ടാകിലും നല്ലതേ തോന്നുവാൻ മുല്ലബാണാരിപുവല്ലഭേ നിൻ കപ ഇല്ല മറ്റാശ്രയം ദേവിയൊഴിഞ്ഞാരുമേ കല്ലിൽ ഭഗവതി കൈതൊഴുന്നേൻ..

കല്ലിൽ ഭഗവതി കൈതൊഴുന്നേൻ... (കൈതൊഴുന്നേൻ)


"പര്സരോപഗ്രഹോ ജീവാനാം"

അഭിപ്രായങ്ങള്‍